< Back
Oman

Oman
ഒമാനിൽ വാഹനാപകടം; കൊല്ലം സ്വദേശി മരിച്ചു
|24 Sept 2021 10:54 PM IST
സമാഈലിലുണ്ടായ വാഹനാപകടത്തിൽ കൊട്ടാരക്കര സ്വദേശിയാണ് മരിച്ചത്
മസ്കത്ത്: ഒമാനിൽ വാഹനാപകടത്തിൽ കൊല്ലം സ്വദേശി മരിച്ചു. കൊട്ടാരക്കര സ്വദേശി പടിഞ്ഞാറ്റിൻകര കലാഭവനിൽ ആർ.ശിവദാസന്റെ മകൻ കിരൺ (33) ആണ് സമാഈലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. സൂറിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു കിരൺ.
ജോലി ആവശ്യാർഥം സഹമിലേക്ക് കുടുംബ സമേതം പോകുമ്പോഴാണ് അപകടം നടന്നത്. ഭാര്യക്കും മൂത്തകുട്ടിക്കും അപകടത്തിൽ പരിക്കേറ്റു. ഇരുവരും നിസ്വ ആശുപത്രിയിൽ ചികിൽസയിലാണ്. ഇളയ കുട്ടി പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു.