< Back
Oman
celebrated the Anandaji Gurudeva Thiruvadis Uthradam birth star centenary
Oman

ആനന്ദജി ഗുരുദേവ തിരുവടികളുടെ ഉത്രാടം ജന്മനക്ഷത്ര ശതാബ്ദി ആഘോഷിച്ചു

Web Desk
|
3 Jun 2024 8:44 PM IST

ആശ്രമാധിപതിയും മാനേജിങ് ട്രസ്റ്റിയുമായ ബ്രഹ്‌മശ്രീ ദേവാനന്ദ ഗുരുദേവ തിരുവടികളുടെ കാർമികത്വത്തിലായിരുന്നു പരിപാടി

മസ്‌കത്തിൽ ആനന്ദജി ഗുരുദേവ തിരുവടികളുടെ ഉത്രാടം ജന്മനക്ഷത്ര ശതാബ്ദി ആഘോഷം സംഘടിപ്പിച്ചു. ആത്മബോധോദയസംഘം മാവേലിക്കര, ചെറുകോൽ ശ്രീ ശുഭാനന്ദാശ്രമം, ഒമാൻ സഭയുടെ നേതൃത്വത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്.

ആശ്രമാധിപതിയും മാനേജിങ് ട്രസ്റ്റിയുമായ ബ്രഹ്‌മശ്രീ ദേവാനന്ദ ഗുരുദേവ തിരുവടികളുടെ കാർമികത്വത്തിലായിരുന്നു പരിപാടി. ഇതിനോടാനുബന്ധിച്ചു നടന്ന ഓൺലൈൻ സമ്മേളനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു.

ശ്രീ ശുഭാനന്ദാശ്രമം ട്രസ്റ്റ്‌ അംഗം സ്വാമി വേദാനന്ദൻ അധ്യക്ഷനായ യോഗത്തിൽ സ്വാമി വിവേകാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. ശ്രീ സിബി പണിക്കർ ദുബായ് ചാപ്റ്റർ, ശ്രീ ശ്യാം കുമാർ സിങ്കപ്പൂർ ചാപ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീ അരുൺ വിജയ് മസ്കറ്റ് സ്വാഗതവും, ശ്രീ വിനോദ് മസ്കറ്റ് നന്ദിയും പറഞ്ഞു. ഓൺലൈൻ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭക്തമിത്രങ്ങൾ പങ്കെടുത്തു.

Related Tags :
Similar Posts