< Back
Oman

Oman
സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ എക്‌സ്‌പേർട്ട് ടോക്ക് സംഘടിപ്പിച്ചു
|25 Aug 2023 11:01 PM IST
സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ(സിജി) മസ്‌കത്തില്‍ എക്സ്പേര്‍ട്ട് ടോക്ക് സംഘടിപ്പിച്ചു. റൂവി അൽഫവാൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് കണ്‍സള്‍റ്റന്റ് ടി.പി ശറഫുദ്ധീൻ മോങ്ങം നേത്യതം നല്‍കി.
‘വിദ്യാഭ്യാസം, കരിയര്‍, സംരഭകത്വം’ എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. വൈസ് ചെയർമാൻ അഹമ്മദ് പറമ്പത് "സിജി"യെ പരിചയപ്പെടുത്തി. ചീഫ് കോർഡിനേറ്റർ സൈദു മുഹമ്മദ് , എം.ഇ.എസ് ഒമാൻ പ്രസിഡന്റ് വി.എം.എ ഹക്കീം , സഗീർ കെ.എ, നസീമുദീൻ, സാദിഖ് മുഹമ്മദ് , എൻ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു. നിരവധി പേര്‍ ചടങ്ങിൽ സംബന്ധിച്ചു.
