< Back
Oman
സിജി സലാലയിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു
Oman

സിജി സലാലയിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു

Web Desk
|
17 Nov 2025 3:13 PM IST

വി.എസ് സുനിൽ, ഫാത്തിമ കെ ക്ലാസിന് നേതൃത്വം നൽകി

സലാല: സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ഇന്ത്യ (സിജി) സലാലയിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു. സിജിയുടെ മുപ്പതാം വാർഷികത്തിൻ്റെ ഭാഗമായി, സിജി ഡേയോടനുബന്ധിച്ചാണ് പരിപാടിയൊരുക്കിയത്. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ 'കരിയർ ഗൈഡസിൻ്റെ ഉദ്ദേശ്യവും പാതയും' എന്ന വിഷയത്തിൽ വിദ്യാഭ്യാസ വിചക്ഷണൻ ഡോ:വി.എസ്.സുനിൽ സംസാരിച്ചു. 'രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയം എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ് ഫാത്തിമ കെ. സംവദിച്ചു. സിജി സലാല ചാപ്റ്റർ ചെയമാൻ കെ. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. ഡോ : ഷാജിദ് എം, ശിഹാബ് കാളികാവ്, മുനീർ ഇ.എം എന്നിവർ സംസാരിച്ചു. നിരവധി വിദ്യാർഥികളും രക്ഷിതാക്കളും സംബന്ധിച്ചു. ഷൗക്കത്ത്, മുനവ്വിർ, നൗഷാദ് മൂസ, റിസാൻ മാസ്റ്റർ, ഷൗക്കത്തലി, ഫിറോസ് എന്നിവർ നേതൃത്വം നൽകി.

Similar Posts