< Back
Oman

Oman
സലാലയിൽ ഇന്നുമുതൽ ശക്തമായ മഴക്ക് സാധ്യത
|20 March 2023 7:19 AM IST
ഒമാൻ്റെ തെക്കൻ ഗവർണറേറ്റുകളിൽ ഇന്നു മുതൽ നാളെ രാവിലെ വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലിപ്പഴ വർഷവും പ്രതീക്ഷിക്കാം.
ശക്തമായ കാറ്റിനും ഇടിക്കും സാധ്യതയുണ്ട്. ദോഫാർ, അൽ വുസ്ത, തെക്കൻ ഷർഖിയ ഗവർണറേറ്റുകളിലാണ് മഴയുണ്ടാവുക. 20 മുതൽ 100 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ വാദി മുറിച്ച് കടക്കരുതെന്നും താഴ്ന്ന സ്ഥലങ്ങൾ സന്ദർശിക്കുന്നതും കടലിൽ പോകുന്നതും ഒഴിവാക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അറിയിപ്പിൽ പറയുന്നു.