< Back
Oman

Oman
ഒമാനിലെ വിവിധയിടങ്ങളില്‍ ഇടിമിന്നലിനും മഴയ്ക്കും സാധ്യത
|30 May 2022 4:10 PM IST
ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാളെ മുതല്‍ അല്‍ ഹജര്‍ പര്‍വ്വത നിരകളിലും സമീപ പ്രദേശങ്ങളിലും ഇടിമിന്നലിന് സാധ്യതയേറെയാണ്. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലെ തീരപ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേ സമയം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കനത്ത ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.