< Back
Oman
ISRO CHANDRAYAN 3
Oman

ചന്ദ്രയാൻ വിജയം; ഇന്ത്യക്ക് അഭിനന്ദനം അറിയിച്ച് ഒമാൻ

Web Desk
|
25 Aug 2023 8:32 AM IST

ചന്ദ്രയാൻ-3ന്‍റെ ദൗത്യവിജയത്തിൽ ഇന്ത്യക്ക് അഭിനന്ദനവുമായി ഒമാൻ. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി ബഹിരാകാശ യാത്രയിൽ നാഴികക്കല്ല് പിന്നിട്ട ഇന്ത്യക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ഒമാൻ വിദേശകാര്യ മന്ത്രി ബദ്ർ അൽ ബുസൈദി പ്രസ്താവനയിൽ പറഞ്ഞു.


കൂടുതൽ കണ്ടെത്തലുകളും ശാസ്ത്രീയ മുന്നേറ്റങ്ങളും ദൗത്യ വിജയത്തിന് ചുവടുപിടിച്ച് പ്രതീക്ഷിക്കുന്നതായും ഒമാൻ വിദേശകാര്യ മന്ത്രി പറഞ്ഞു . പദ്ധതി വിജയകരമായതോടെ യുഎഇയടക്കമുള്ള വിവിധ രാജ്യങ്ങൾ ഇന്ത്യയെ വാനോളം പുകഴ്ത്തുകയാണ്.

Similar Posts