< Back
Oman
School season price hike
Oman

സ്കൂൾ സീസൺ വിലവർധന തടയാൻ പരിശോധന ശക്തമാക്കി

Web Desk
|
24 Aug 2023 9:09 AM IST

ഒമാനിൽ സ്കൂൾ സീസണിൽ വിപണിയിൽ വിദ്യാർഥികളുടെ ഉൽപന്നങ്ങൾക്ക് വിലവർധിപ്പിക്കുന്നത് തടയാൻ ശക്തമായ നടപടികളുമായി ഉപഭോക്തൃ സംരക്ഷണ വകുപ്പ്.

ഇതിന്‍റെ ഭാഗമായി ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ടെക്സ്റ്റയിൽസ്, ഫൂട്വെയർ, സ്കൂൾ ഉൽപന്നങ്ങൾ എന്നിവ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി.

ഒമാനിലെ സ്കൂളുകൾ മിക്കവയും അടുത്ത ആഴ്ചയോടെ സജീവമായിത്തുടങ്ങുന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഇടപെടൽ. ഇന്ത്യൻ സ്കൂളുകൾ കഴിഞ്ഞ ആഴ്ചകളിൽ തന്നെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. രക്ഷിതാക്കൾ കുട്ടികൾക്കായി നേരത്തെ തന്നെ ആവശ്യമായ വസ്തുക്കൾ വാങ്ങുന്നതാണ് മികച്ച സാധനങ്ങൾ ലഭിക്കാനും താരതമ്യേന വില കുറഞ്ഞ വസ്തുക്കൾ ലഭിക്കാനും ഉചിതമെന്ന് അധികൃതർ പറഞ്ഞു.

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്റ്റേഷനറി കടകളിൽ പേന, പെൻസിൽ, നോട്ട്ബുക്ക് തുടങ്ങി ആവശ്യമായ വസ്തുക്കൾ ലഭ്യമാണോ എന്നതും അധികൃതർ പരിശോധിക്കുന്നുണ്ട്. വിലക്കയറ്റവും സാധനങ്ങളുടെ പൂഴ്ത്തിവെപ്പും തടയാൻ ഒമാനിൽ അധികൃതർ ശക്തമായ നടപടികളാണ് ഓരോ വർഷവും സ്വീകരിച്ചുവരാറുള്ളത്.

Similar Posts