< Back
Oman

Oman
കോസ്‌മോ വോളീബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
|8 Nov 2022 11:48 AM IST
കോസ്‌മോ വോളീബോൾ ക്ലബ്ബിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വോളീബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ദോഫാർ ക്ലബ്ബ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ എട്ട് ടീമുകളാണ് പങ്കെടുത്തത്. ഫൈനലിൽ 3:1ന് സനായിയ്യ സ്‌പൈക്കേഴ്‌സിനെ തോൽപ്പിച്ച് സംഘാടകരായ കോസ്‌മോ ടീം തന്നെ വിജയികളായി.
വിജയികൾക്ക് ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ജാ, ഒ. അബ്ദുൽ ഗഫൂർ, ദാസ് റീമ, മുനാഫ് വടകര എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ കോസ്‌മോ ക്ലബ്ബ് പ്രസിഡന്റ് അയ്യൂബ് ഇരിക്കൂർ, സെക്രട്ടറി അഹദ് കാഞ്ഞിരപ്പള്ളി, സെമിൻ അഹദ്, നോബിൾ മാളിയേക്കൽ, നിസാം വടകര എന്നിവർ സംബന്ധിച്ചു. ഹരികുമാർ, പവിത്രൻ കാരായി, ഡോ. നിസ്താർ, കെ.എ റഹീം, റഫീഖ് പേരാവൂർ, റൗഫ് കുറ്റ്യാടി എന്നിവരും സബന്ധിച്ചു. രണ്ട് ദിവസമായി നടന്ന മത്സരങ്ങൾ കാണാൻ നിരവധി പേർ എത്തിയിരുന്നു.