< Back
Oman
കോവിഡ്; ഒമാനിൽ ബൂസ്റ്റർ ഡോസായി ആസ്ട്രസെനക്ക സ്വീകരിക്കാം
Oman

കോവിഡ്; ഒമാനിൽ ബൂസ്റ്റർ ഡോസായി ആസ്ട്രസെനക്ക സ്വീകരിക്കാം

Web Desk
|
13 Jan 2022 11:30 PM IST

നിലവിൽ രാജ്യത്ത് ഏത് വാക്സിൻ സ്വീകരിച്ചവർക്കും ബൂസ്റ്റർ ഡോസായി നൽകുന്നത് ഫൈസർ വാക്സിനാണ്. 18 വയസിന് മുകളിലുള്ളവർക്കാണ് ഒമാനിൽ ബൂസ്റ്റർ ഡോസ് നൽകുന്നത്.

ഒമാനിൽ ബൂസ്റ്റർ ഡോസായി ആസ്ട്രസെനക്ക സ്വീകരിക്കാം. ആദ്യ രണ്ട് ഡോസ് ആസ്ട്രസെനക്ക വാക്സിനെടുത്തവർക്ക് ബൂസ്റ്റർ ഡോസായി ആസ്ട്രസെനക്ക തന്നെ സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവിൽ രാജ്യത്ത് ഏത് വാക്സിൻ സ്വീകരിച്ചവർക്കും ബൂസ്റ്റർ ഡോസായി നൽകുന്നത് ഫൈസർ വാക്സിനാണ്. 18 വയസിന് മുകളിലുള്ളവർക്കാണ് ഒമാനിൽ ബൂസ്റ്റർ ഡോസ് നൽകുന്നത്. വിവിധ ഗവർണറേറ്റുകളിൽ വിദേശികളുക്കുൾപ്പെടെ ബൂസ്റ്റർ ഡോസ് വിതരണം ഊർജിതമായി നടക്കുകയാണ്. മലയാളികളടക്കമുള്ള നിരവധിപേരാണ് ഇത്തരം ക്യാമ്പുകളിലെത്തി വാക്സിനെടുക്കുന്നത്.

Similar Posts