< Back
Oman

Oman
ഒമാനില്‍ വിമാനത്താവളങ്ങളിലെ കോവിഡ് നിയന്ത്രണങ്ങളും പൂര്‍ണമായും നീക്കി
|23 May 2022 4:42 PM IST
ഒമാനില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന മുഴുവന്‍ നിയന്ത്രണങ്ങളും നീക്കിയതായി സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസം ഒമാനിലെ മുഴുവന്‍ കോവിഡ് നിയന്ത്രണങ്ങളും സുപ്രീം കമ്മിറ്റി പിന്‍വലിച്ചിരുന്നു.
എന്നാല്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന, വാക്‌സിന്‍ എടുക്കത്തവര്‍ക്ക് RTPCR നെഗറ്റീവ് ഫലം നിര്‍ബന്ധമാണ്. നിലവില്‍ ഇതില്ലാതെ എയര്‍പോര്‍ട്ടില്‍ എത്തുന്ന കുട്ടികളടക്കമുള്ളവര്‍ യാത്രക്കായി പ്രായസപ്പെടുന്നുണ്ട്.