< Back
Oman
ഒമാനിൽ നിരോധിത സ്‌കൂൾ സാമഗ്രികളും   ഉപകരണങ്ങളും പിടിച്ചെടുത്തു
Oman

ഒമാനിൽ നിരോധിത സ്‌കൂൾ സാമഗ്രികളും ഉപകരണങ്ങളും പിടിച്ചെടുത്തു

Web Desk
|
23 Aug 2022 4:43 PM IST

മസ്‌കത്ത്: ഒമാനിൽ നിരോധിത സ്‌കൂൾ സാമഗ്രികളും ഉപകരണങ്ങളും പിടിച്ചെടുത്തു. സൗത്ത് അൽ ശർഖിയ ഗവർണറേറ്റിൽനിന്നാണ് നിരോധിത നിറങ്ങൾ അടങ്ങിയ സ്‌കൂൾ ഉപകരണങ്ങളും മറ്റു സാധനങ്ങളും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) പിടിച്ചെടുത്തത്.

പൊതു ധാർമികതയ്ക്കെതിരായ അർത്ഥമുള്ള നിറങ്ങൾ അടങ്ങിയ സ്‌കൂൾ ഉപകരണങ്ങളും വസ്തുക്കളുമായതിനാലാണ് അവ പിടിച്ചെടുത്തതെന്ന് സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. ഇക്കാര്യത്തിൽ ആവശ്യമായ നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.

Similar Posts