< Back
Oman
സാംസ്കാരികബന്ധം ഊഷ്മളമാകും,  ബെലാറസുമായി രണ്ട് കരാറുകളിൽ ഒപ്പുവെച്ച് ഒമാൻ
Oman

സാംസ്കാരികബന്ധം ഊഷ്മളമാകും, ബെലാറസുമായി രണ്ട് കരാറുകളിൽ ഒപ്പുവെച്ച് ഒമാൻ

Web Desk
|
22 Dec 2025 7:03 PM IST

ബെലാറസ് തലസ്ഥാനമായ മിൻസ്കിൽ നടന്ന കൂടിക്കാഴ്ചയിലാണ് ധാരണ

മസ്കത്ത്: ബെലാറസുമായി സാംസ്കാരിക കരാറുകൾ ഒപ്പിട്ട് ഒമാൻ. ബെലാറസ് തലസ്ഥാനമായ മിൻസ്കിൽ നടന്ന ഒമാൻ ഡേ ആഘോഷത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച ഉണ്ടായത്. ഒമാൻ നാഷണൽ മ്യൂസിയം ബെലാറസിലെ പ്രമുഖ സാംസ്കാരിക സ്ഥാപനങ്ങളുമായി ചേർന്ന് രണ്ട് സഹകരണ കരാറുകളിലാണ് ഒപ്പിട്ടത്. ബെലാറസിലെ നാഷണൽ മ്യൂസിയം ഓഫ് ഫൈൻ ആർട്‌സുമായാണ് ഒന്നാമത്തെ കരാർ. ഇതു പ്രകാരം അടുത്ത ജനുവരിയിൽ ഒമാൻ നാഷണൽ മ്യൂസിയത്തിൽ ബെലാറഷ്യൻ കലാവസ്തുക്കളുടെ പ്രദർശനം നടക്കും. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ആധുനിക കലാസൃഷ്ടികളാണ് പ്രദർശിപ്പിക്കുക.

മിൻസ്കിലെ നാഷണൽ ലൈബ്രറിയുമായാണ് രണ്ടാമത്തെ കരാർ. ബെലാറസിന്റെ ശേഖരത്തിലുള്ള പുരാതന ഇസ്ലാമിക കൈയെഴുത്തുപ്രതികൾ ഒമാനിൽ പ്രദർശിപ്പിക്കാൻ വഴിയൊരുക്കുന്നതാകും ഈ കരാർ. ഒമാൻ നാഷണൽ മ്യൂസിയം സെക്രട്ടറി ജനറൽ ജമാൽ ബിൻ ഹസൻ അൽ മൂസവിയും ബെലാറഷ്യൻ അധികൃതരും ചേർന്നാണ് കരാറുകളിൽ ഒപ്പിട്ടത്. നാഷണൽ മ്യൂസിയം ഓഫ് ഫൈൻ ആർട്‌സ് 1939-ലാണ് സ്ഥാപിതമായത്. ബെലാറസിലെ ഏറ്റവും വലിയ മ്യൂസിയമായ ഇവിടെ 37,000-ത്തിലധികം കലാസൃഷ്ടികളുണ്ട്. 1922-ൽ സ്ഥാപിതമായതാണ് നാഷണൽ ലൈബ്രറി. ബെലാറസിലെ ഏറ്റവും വലിയ അറിവിന്റെ കലവറയാണിത്. ലക്ഷക്കണക്കിന് പുസ്തകങ്ങളും രേഖകളും ഇവിടെ സംരക്ഷിക്കപ്പെട്ടുപോരുന്നുണ്ട്.

Similar Posts