< Back
Oman

Oman
അൽ ദല്ല ഫ്രഷ് ഉദ്ഘാടനം നാളെ
|4 Dec 2025 10:26 PM IST
സലാല: ഒമാനിലെ പ്രമുഖ പഴം പച്ചക്കറി വിതരണക്കാരായ അൽ ദല്ല ഫ്രഷിന്റെ സലാലയിലെ മൂന്നാമത്തെ ഔട്ലെറ്റ് ഡിസംബർ അഞ്ച് വെള്ളിയാഴ്ച പ്രവർത്തനമാരംഭിക്കും. ഔകത്തിലെ സലാല മാളിന് സമീപമായി വൈകിട്ട് 6.30 നാണ് ഉദ്ഘാടന ചടങ്ങ്. ചടങ്ങിൽ സ്വദേശി പ്രമുഖർ സംബന്ധിക്കും.
മാനേജിങ് ഡയറക്ടർ കബീർ കണമല, ഷഹീർ കണമല, സമീർ കണമല എന്നിവരും പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഓഫറുകൾ ഉണ്ട്.