< Back
Oman
ഏഷ്യൻ അറബിക് ഡിബേറ്റ് ചാംപ്യൻഷിപ്പിൽ ജേതാക്കളായി ദാറുൽഹുദാ വിദ്യാർഥികൾ
Oman

ഏഷ്യൻ അറബിക് ഡിബേറ്റ് ചാംപ്യൻഷിപ്പിൽ ജേതാക്കളായി ദാറുൽഹുദാ വിദ്യാർഥികൾ

Web Desk
|
1 Nov 2025 11:37 PM IST

ദാറുൽഹുദാ ടീമംഗങ്ങളായ ഫഹ്മീദ് ഖാനും മുഹമ്മദ് ശകീബും ചാംപ്യൻഷിപ്പിൽ ബെസ്റ്റ് ഡിബേറ്റേഴ്സായി തിരഞ്ഞെടുക്കപ്പെട്ടു

മസ്കത്ത്: മസ്കത്തിൽ‌ നടന്ന ഏഷ്യൻ അറബിക് ഡിബേറ്റ് ചാംപ്യൻഷിപ്പിൽ ജേതാക്കളായി ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാല, ഖത്തർ ഡിബേറ്റിന് കീഴിൽ ഒമാനിൽ നടന്ന ചാംപ്യൻഷിപ്പിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ദാറുൽഹുദാ ടീം ജേതാക്കളായത്. ടീമംഗങ്ങളായ ഫഹ്മീദ് ഖാനും മുഹമ്മദ് ശകീബും ബെസ്റ്റ് ഡിബേറ്റേഴ്സായി തിരഞ്ഞെടുക്കപ്പെട്ടു. പതിനെട്ട് രാജ്യങ്ങളിൽ നിന്നും നാൽപ്പതോളം ടീമുകൾ പങ്കെടുത്ത ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ദാറുൽഹുദായുടെ രണ്ട് ടീമുകളാണ് പങ്കെടുത്തത്.

ഡിഗ്രി അവസാന വർഷ വിദ്യാർഥികളായ ഫഹ്മിദ് ഖാൻ അഞ്ചച്ചവിടി, മുഹമ്മദ് ശക്കീബ് ചോലേമ്പ്ര, അബ്ദുൽ മുഹൈമിൻ വെള്ളില, മുഹമ്മദ് കണ്ണാടിപ്പറമ്പ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നവർ. ദാറുൽഹുദായുടെ തന്നെ സഹസ്ഥാപനമായ സബീലുൽ ഹിദായ അറബിക് കോളജിനെ പ്രതിനിധീകരിച്ച് ഡിഗ്രി വിദ്യാർഥികളായ രിഫാഅത്, മുദ്ദസിർ സിനാൻ, തൻസീഹ്, ലബീബ് എന്നിവരും പങ്കെടുത്തു. ഇന്തോനേഷ്യയിലെ ചെണ്ടേക്യ മുസ്്ലിം യൂണിവേഴ്സിറ്റിയെ മറികടന്നാണ് ദാറുൽഹുദയുടെ ചരിത്രനേട്ടം. പാകിസ്താനിലെ ബിനൊരിയ യൂണിവേഴ്സിറ്റിയായിരുന്നു സെമിഫൈനലിൽ എതിരാളികൾ. ലെബനാൻ ആർട്സ് ആൻഡ് സയൻസ് യൂണിവേഴ്‌സിറ്റി, ഖത്തറിലെ ലുസൈൽ യൂണിവേഴ്സിറ്റി, തായ്‌ലൻഡ്, ഒമാൻ, മലേഷ്യ തുടങ്ങിയ ടീമുകളെ മറികടന്നായിരുന്നു സെമിഫൈനലിലേക്കുള്ള പ്രവേശനം.

Similar Posts