< Back
Oman
വസന്തം വരുന്നു; ആദ്യമായി സെർബ്   ഫെസ്റ്റിവൽ സംഘടിപ്പിക്കാനൊരുങ്ങി ദോഫാർ
Oman

വസന്തം വരുന്നു; ആദ്യമായി സെർബ് ഫെസ്റ്റിവൽ സംഘടിപ്പിക്കാനൊരുങ്ങി ദോഫാർ

Web Desk
|
4 Sept 2022 5:15 PM IST

മസ്‌കറ്റ്: സെർബ് സീസണിനോടനുബന്ധിച്ച് ദോഫാർ മുനിസിപ്പാലിറ്റിയിൽ ആദ്യമായി സെർബ് ഫെസ്റ്റിവൽ സംഘടിപ്പിക്കാനൊരുങ്ങി അധികൃതർ. വിനോദ പരിപാടികളും മറ്റുമായി വസന്തകാലം ഗംഭീരമായി ആഘോഷിക്കാനാണ് തീരുമാനം.

ദോഫാർ സെർബ്‌സ്-2022 ഇവന്റുകളിൽ ഒക്ടോബറോടെ വിനോദ പരിപാടികളും ഗെയിമുകളും അന്താരാഷ്ട്ര ഇവന്റുകളുമുൾപ്പെടെ വിവിധ തരം ആഘോഷങ്ങൾ അരങ്ങേറും. ഇവ നടത്താനാഗ്രഹിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഇപ്പോൾ തന്നെ അപേക്ഷകൾ സമർപ്പിക്കാമെന്ന് ദോഫാർ മുനിസിപ്പാലിറ്റി അറിയിച്ചു. വ്യവസായ വികസന അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചെറുകിട, ഇടത്തരം കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമാണ് പരിപാടികൾ നടത്താൻ മുൻഗണന ലഭിക്കുക.

സെപ്തംബർ 21ന് ആരംഭിച്ച് ഡിസംബർ 21ന് അവസാനിക്കുന്ന ദോഫാർ ഗവർണറേറ്റിലെ മൂന്ന് മാസം നീണ്ടുനിൽക്കുന്ന മനോഹരമായ വസന്തകാലം പ്രാദേശികമായി 'അൽ സർബ്' എന്നാണറിയപ്പെടുന്നത്.

Similar Posts