< Back
Oman

Oman
അധികൃതരുടെ മുന്നറിയിപ്പ് ലംഘിച്ച് വാദിയിൽ ഇറങ്ങി; 36 പേർ പിടിയിൽ
|14 Feb 2024 12:05 AM IST
ഇബ്രിലെ വാദിയിൽ വാഹനത്തിൽ കുടുങ്ങിയ ഏഴംഗ കുടുംബത്തെ രക്ഷിച്ചു
മസ്കത്ത്: അധികൃതരുടെ മുന്നറിയിപ്പ് ലംഘിച്ച് വാദിയിൽ ഇറങ്ങിയ 36 പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദാഖിലിയ ഗവർണറേറ്റിലെ വിവിധ വാദികളിൽ ഇറങ്ങിയവരെയാണ് പൊലീസ് പിടിക്കൂടിയത്.
ഇവർക്കെതിരായ നിയമനടപടികൾ പൂർത്തീകരിച്ച് വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇബ്രിലെ വാദിയിൽ വാഹനത്തിൽ കുടുങ്ങിയ ഏഴംഗ കുടുംബത്തെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷിച്ചു.
സിനാവിലെയും, ലിവയിലെയും വാദികളിൽപെട്ട രണ്ടുപേരെയും രക്ഷിച്ചു. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.