< Back
Oman
ഒമാനിൽ വിവാഹമോചന കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്
Oman

ഒമാനിൽ വിവാഹമോചന കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്

Web Desk
|
12 Sept 2022 10:11 PM IST

ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2021ൽ ഒമാനിൽ രജിസ്റ്റർ ചെയ്ത വിവാഹമോചന കേസുകളുടെ എണ്ണം 6,000 ആണ്

ഒമാനിൽ വിവാഹമോചന കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. കൂടുതൽ വിവാഹമോചന കേസുകൾ രജിസ്റ്റ്ർ ചെയ്തിരിക്കുന്നത് മസ്കത്ത് ഗവർണറേറ്റിലാണ്. ഒമാനിലെ മൊത്തം വിവാഹ മോചന നിരക്കുകളിൽ 22.2 ശതമാനം വരുമിത്.

ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2021ൽ ഒമാനിൽ രജിസ്റ്റർ ചെയ്ത വിവാഹമോചന കേസുകളുടെ എണ്ണം 6,000 ആണ്. മസ്കത്ത് ഗവർണറേറ്റിൽ 853 വിവാഹമോചന സർട്ടിഫിക്കറ്റുകളാണ് നൽകിയത്. മുസന്ദം ഗവർണറേറ്റിലാണ് ഏറ്റവും കുറവ് വിവാഹമോചന സർട്ടിഫിക്കറ്റുകൾ നൽകിയിരിക്കുന്നത് . അതേസമയം, കഴിഞ്ഞ വർഷം 34,000 പുതിയ ദമ്പതികൾ ഉൾപ്പെടെ 39,000 ഒമാനികൾ വിവാഹിതരായി. ഇതിൽ 49 ശതമാനം പുരുഷന്മാരും 51 ശതമാനം സ്ത്രീകളുമാണ്.

വിവാഹിതരായ ഒമാനികളിൽ 25 ശതമാനം പേർക്ക് ഉന്നത വിദ്യാഭ്യാസ ഡിപ്ലോമയോ അതിൽ കൂടുതലോ ഉണ്ട്. 37.7 ശതമാനം പേർക്ക് പൊതുവിദ്യാഭ്യാസ ഡിപ്ലോമയും വിദ്യാഭ്യാസ യോഗ്യതയായി ഉണ്ട്. വിവാഹ രേഖകൾ രജിസ്റ്റർ ചെയ്യുന്ന ഗവർണറേറ്റുകളിൽ ഏറ്റവും ഉയർന്നത് മസ്‌കത്ത് ഗവർണറേറ്റാണ്. 2020നെ അപേക്ഷിച്ച് 18.6 ശതമാനം വർധിച്ചു. തൊട്ടടുത്ത് വടക്കൻ ബാത്തിന ഗവർണറേറ്റാണ്. എന്നാൽ കഴിഞ്ഞ വർഷവുമായി താരതമ്യം ചെയുമ്പോൾ നാല് ശതമാനത്തിന്‍റെ കുറവാണ് ഇവിടെ വന്നിട്ടുള്ളത്.

Similar Posts