< Back
Oman

Oman
ഒമാനിലെ ദുഖം തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം; ഒരാൾക്ക് പരിക്ക്
|1 March 2026 2:44 PM IST
രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഒമാൻ
മസ്കത്ത്: ഒമാനിലെ ദുഖം തുറമുഖം ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകൾ ആക്രമണം നടത്തിയതായി റിപ്പോർട്ട്. തൊഴിലാളികളുടെ താമസസ്ഥലത്തേക്കാണ് ഡ്രോൺ ഇടിച്ചുകയറിയത്. ആക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു. സംഭവത്തെ അപലപിച്ച ഒമാൻ രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
കൂടുതൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെത്തുടർന്ന് ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് അതോറിറ്റി പരിക്കേറ്റ തൊഴിലാളിക്ക് വൈദ്യസഹായം നൽകി. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും രാജ്യത്തിന്റെയും താമസക്കാരുടെയും സുരക്ഷയ്ക്കാവശ്യമായ നടപടികൾ കൈകൊള്ളുമെന്നും, സംഭവത്തിന്റെ പശ്ചാത്തലത്തിൽ ദുഖം മേഖലയിൽ മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്