< Back
Oman
മരുന്നുകൊണ്ടുവരുന്നവർ ബന്ധപ്പെട്ട രേഖകൾ കൈവശംവെക്കണം: ഒമാൻ എയർപോർട്ട്‌ അധികൃതർ
Oman

മരുന്നുകൊണ്ടുവരുന്നവർ ബന്ധപ്പെട്ട രേഖകൾ കൈവശംവെക്കണം: ഒമാൻ എയർപോർട്ട്‌ അധികൃതർ

Web Desk
|
27 May 2022 11:05 PM IST

ഇതു സംബന്ധിച്ച സർക്കുലർ മുഴുവൻ വിമാന കമ്പനികൾക്കും കൈമാറി

മരുന്നുകൊണ്ടുവരുന്നവർ ബന്ധപ്പെട്ട രേഖകൾ കൈവശം വെക്കേണ്ടതാണെന്ന് ഒമാൻ എയർപോർട്ട്സ് അധികൃതർ. ഇതു സംബന്ധിച്ച സർക്കുലർ മുഴുവൻ വിമാന കമ്പനികൾക്കും കൈമാറി. വ്യക്തമായ രേഖകളില്ലാതെ നിരവധിയാളുകൾ മരുന്നുമായി ഒമാനിലേക്ക് വരുന്ന സാഹചര്യത്തിലാണ് എയർപോർട്ട് അധികൃതരുടെ നടപടി.

രേഖകൾ ഇല്ലാത്ത മരുന്നുകൾ ഒമാൻ പൊലീസിന്റെ പരിശോധനയിൽ പിടിച്ചെടുക്കുകയം ചെയ്തിട്ടുണ്ട്. പരിശോധന ശക്തമാക്കിയതോടെ മരുന്നിന്റെ രേഖകൾ ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് കാല താമസം നേരിടുകയാണ്. ഈ ഒരു സാഹചര്യത്തിലാണ് യാത്ര സുഗമമാക്കാൻ മരുന്നുകളുടെ രേഖകൾകൂടി ഹാജറാക്കണമെന്ന് 'ഒമാൻ എയർപോർട്ട്സ്' അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.

Similar Posts