< Back
Oman
ഒമാനിൽ പൊടിക്കാറ്റ് ഭീഷണി തുടരുന്നു
Oman

ഒമാനിൽ പൊടിക്കാറ്റ് ഭീഷണി തുടരുന്നു

Web Desk
|
18 Aug 2022 6:32 PM IST

മസ്‌കത്ത്: ഒമാനിൽ അടുത്ത ദിവസങ്ങളിൽ കനത്ത പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. അൽ വുസ്ത, ദോഫാർ, അൽ ദഖിലിയ ഗവർണറേറ്റുകളിലെ മരുഭൂമി പ്രദേശങ്ങളിലാണ് അടുത്ത രണ്ട് ദിവസങ്ങളിലും പൊടിശല്യം രൂക്ഷമാവുക. അന്തരീക്ഷം പൊടിപടലങ്ങൾകൊണ്ട് നിറയുന്നതിനാൽ ദൃശ്യപരത കുറയും.

പൊടിക്കാറ്റിനെതുടർന്ന് കഴിഞ്ഞ രണ്ടുദിവസമായി ആദം-തുംറൈത്ത് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പൗരന്മാരും താമസക്കാരും ആവശ്യമായ മുൻകരുതൽ നടപടികൾ എടുക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Similar Posts