< Back
Oman

Oman
ഒമാൻ കടലിൽ ഭൂചലനം അനുഭവപ്പെട്ടതായി ഭൂകമ്പ നിരീക്ഷണ കേന്ദ്രം
|21 Oct 2023 4:16 PM IST
ഒമാൻ കടലിൽ ഭൂചലനം അനുഭവപ്പെട്ടതായി ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ചലനം പ്രാദേശിക സമയം ഇന്ന് രാവിലെ 10 മണിയോടെയാണ് ഉണ്ടായത്.
തെക്കൻ ശർഖിയ ഗവർണറേറ്റിലെ സൂർ, ജഅലാൻ ബാനി ബൂഅലി,സുവൈ, റാസൽ ഹദ്ദ് തുടങ്ങി വിവിധ സ്ഥലങ്ങളിൽ ചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.
സൂർ വിലായത്തിന് 57 കിലോമീറ്റർ വടക്ക് കിഴക്കായാണ് ഭൂചലനം രേഖപ്പെടുത്തിയത്. കുറഞ്ഞ നിമിഷങ്ങൾ മാത്രമാണ് ചലനം അനുഭവപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു.