< Back
Oman

Oman
ഈസ്റ്റർ ആഘോഷം; വിവിധ പള്ളികളിൽ പ്രത്യേക ശുശ്രൂഷകൾ നടന്നു
|20 April 2025 5:33 PM IST
സലാല : അൻപത് നാൾ നീണ്ട വ്യതാനുഷ്ഠാനത്തിന് ശേഷം സലാലയിൽ ക്രസ്തുമത വിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചു. ഇതിനോടനുബന്ധിച്ച് ദാരീസിലെ ചർച്ച് സമുച്ചയത്തിലെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. രാത്രി വൈകിയും നടന്ന ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകളിൽ നൂറു കണക്കിന് വിശ്വാസികൾ സംബന്ധിച്ചു. സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് ഇടവകയിലെ ശുശ്രൂഷകൾക്ക് വികാരി റവറന്റ് ഫാദർ പി.ഒ.മത്തായി, ഫാദർ ഡോ: വിവേക് വർഗീസ് എന്നിവർ നേത്യത്വം നൽകി. സെന്റ് ജോൺസ് യാക്കോബായ സിറിയൻ ഓർത്തോഡോക്സ് ദേവാലയത്തിൽ നടന്ന ഉയർത്തെഴുന്നേൽപ് പ്രാർത്ഥനകൾക്ക് ഫാദർ ടിനു സ്കറിയ നേതൃത്വം നൽകി.നൂറു കണക്കിനു വിശ്വാസികൾ സംബന്ധിച്ചു.