< Back
Oman

Oman
ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യപിച്ചു
|14 April 2023 12:07 AM IST
ഒമാനില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ - സ്വകാര്യമേഖലയിൽ ഏപ്രിൽ 20 മുതൽ 24 വരെയായിരിക്കും അവധിയെന്ന് അധികൃതർ അറിയിച്ചു.
വാരന്ത്യദിനങ്ങളുൾപ്പെടെ അഞ്ച് ദിവസമാണ് അവധി ലഭിക്കുക. 25ന് ഓഫിസുകളും മറ്റും പതിവുപോലെ പ്രവർത്തിക്കും.
രാജ്യത്ത് ഏപ്രിൽ 22ന് പെരുന്നാളാകാനാണ് സാധ്യതയയെന്നാണ് ഒമാൻ ഗോള നിരീക്ഷണ സമിതി തലവൻ അബ്ദുൽ വഹാബ് അൽ ബുസൈദി അറിയിച്ചിരിക്കുന്നത്.