< Back
Oman
യാസിന്റെ നേത്യത്വത്തില്‍ സലാലയില്‍ ഈദാഘോഷം
Oman

യാസിന്റെ നേത്യത്വത്തില്‍ സലാലയില്‍ ഈദാഘോഷം

Web Desk
|
10 July 2022 6:55 PM IST

സലാല: യൂത്ത് അസോസിയേഷന്‍ ഓഫ് സലാല ഐ.എം.ഐ ഹാളില്‍ 'ഈദ് നൈറ്റ് 2022'എന്ന പേരില്‍ ഈദാഘോഷം സംഘടിപ്പിച്ചു. ഐ.എം.ഐ പ്രസിഡന്റ് ജി.സലീം സേട്ട് 'ഈദ് നൈറ്റ് 2022' ഉദ്ഘാടനം ചെയ്തു. മലര്‍വാടി ബാലസംഘവും ടീന്‍ ഇന്ത്യയും വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു.

ഒപ്പന, അറബിക് ഡാന്‍സ്, ഒമാനി ഡാന്‍സ്, വെല്‍കം ഡാന്‍സ് എന്നിവ പരിപാടിക്ക് കൊഴുപ്പേക്കി. നസീബ് കോഴിക്കോട്, ജാബിര്‍ ബാബു, സലീല്‍ ബാബു, ഷഹീര്‍ ഷാ , ടീന്‍സ് ഇന്ത്യ പ്രതിനിധികളും ഗാനങ്ങള്‍ അവതരിപ്പിച്ചു. ചെയിന്‍ സോങ്ങിന് ജാബിര്‍ ബാബു നേത്യത്വം നല്‍കി.

യാസ് വൈസ് പ്രസിഡന്റ് മുസ്തഫ മേപ്പുള്ളി സ്വാഗതവും , കോ കണ്‍വീനര്‍ സാഗര്‍ അലി നന്ദിയും പറഞ്ഞു. ടീന്‍ ഇന്ത്യ പ്രതിനിധി യാസീന്‍ , സിറാജ് മുരിങ്ങേല്‍ (യൂത്ത് ഇന്ത്യ ദുബൈ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യാസ് ജനറല്‍ സെക്രട്ടറി മുനീബ് ഖാലിദ് , ഷഹീര്‍ കണമല എന്നിവര്‍ നേത്യത്വം നല്‍കി.

Related Tags :
Similar Posts