< Back
Oman
Eight killed, two injured in road accident in Oman
Oman

ഒമാനിലെ ദുഖമിൽ വാഹനാപകടം; എട്ട് പേർ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

Web Desk
|
9 Oct 2025 12:27 PM IST

ബംഗ്ലാദേശ് സ്വദേശികളാണ് അപകടത്തിൽപെട്ടത്

മസ്‌കത്ത്: മാനിലെ ദുഖമിലുണ്ടായ വാഹനാപകടത്തിൽ ബംഗ്ലാദേശ് സ്വദേശികളായ എട്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം ‌നടന്നത്. മത്സ്യബന്ധനത്തിന് ശേഷം മടങ്ങുകയായിരുന്ന വാഹനം പ്രദേശത്ത് മീൻ നിറച്ച കണ്ടെയ്നർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിൽ വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു. എട്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ഒമാനിലെ ബംഗ്ലാദേശ് എംബസിയിലെ ലേബർ സെക്രട്ടറി അസദുൽ ഹഖ് സ്ഥിരീകരിച്ചു.

അമിൻ സൗദാഗർ, അർജു, മുഹമ്മദ് റോക്കി, മുഹമ്മദ് ബബ്ലു, മുഹമ്മദ് സഹാബുദ്ദീൻ, ജോവൽ, റോണി എന്നിവരാണ് മരിച്ചത്. എല്ലാവരും ബംഗ്ലാദേശിലെ ചാറ്റോഗ്രാം മേഖലയിൽ നിന്നുള്ളവരാണ്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നടപടിക്രമങ്ങൾക്ക് ശേഷം ബംഗ്ലാദേശിലേക്ക് അയയ്ക്കും. അതേസമയം അപകടത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേഖലയിൽ റോഡ് സുരക്ഷാ അവബോധം വർധിപ്പിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആരോഗ്യ മന്ത്രാലയം അനുശോചനം അറിയിച്ചു.

Similar Posts