< Back
Oman
Fake phone calls
Oman

മസ്കത്ത് ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജകോളുകൾ; മുന്നറിയിപ്പുമായി എംബസി അധികൃതർ

Web Desk
|
17 Jun 2023 7:06 AM IST

മസ്കത്ത് ഇന്ത്യൻ എംബസിയുടെ പേരിൽ നടക്കുന്ന വ്യാജ കോളുകൾക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ. ഇന്ത്യൻ എംബസിയിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് ഇന്ത്യൻ പൗരൻമാരെ സമ്പത്തികമായി ചൂഷണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഇതേ തുടർന്നാണ് ഇത്തരം ഫോൺകോളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നൽകിയത്. രേഖകളുമായി ബന്ധപ്പെട്ട് തെറ്റുകളുണ്ടെന്നും ഇതു ശരിയാക്കാൻ പണം ആവശ്യമുണ്ടെന്നും ഉടന്‍ തുക അടക്കണമെന്നും ആവശ്യപ്പെട്ടാണ് പലർക്കും കാളുകൾ ലഭിക്കുന്നത്.

എന്നാല്‍, ആളുകളില്‍നിന്ന് വ്യക്തിപരമായ വിവരങ്ങളോ പെയ്‌മെന്റുകളോ ഒന്നും തന്നെ ഫോണിലൂടെ ആവശ്യപ്പെടുകയില്ല. അത്തരം കാര്യങ്ങള്‍ യഥാര്‍ഥ ഇ-മെയിലിലൂടെ മാത്രമേ ചോദിക്കുകകയുള്ളുവെന്നും എംബസി അധികൃതര്‍ വ്യക്തമാക്കി.

Similar Posts