
ഫാസ് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമന്റ്: പൈനീർ സ്കൂൾ വിജയികൾ
|സലാല: ഫാസ് അക്കാദമി സലാലയിൽ സംഘടിപ്പിച്ച ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ പാക് സ്കൂളിനെ ഒരു ഗോളിന് തോൽപ്പിച്ച് ഇന്റർ നാഷണൽ പൈനീർ സ്കൂൾ വിജയികളായി. അൽ ദിയ സ്കൂളാണ് മൂന്നാം സ്ഥാനക്കാർ. കഴിഞ്ഞ ഒരു മാസമായി നടന്നു വരുന്ന ടൂർണമെന്റിൽ സലാലയിലെ കമ്മ്യൂണിറ്റി, സ്വകാര്യ സ്കൂളികളിലെയും, അക്കാദമിയിലെയും പന്ത്രണ്ട് ടീമുകളാണ് മത്സരിച്ചത്. ഹമ്മാദിനെ മികച്ച കളിക്കാരനായും, മുസല്ലം അംരിയെ മികച്ച ഗോളിയായും തെരഞ്ഞെടുത്തു. അബ്‌ദു റഹീമാണ് ടോപ് സ്കോറർ.
പാക് സ്കൂൾ മൈതാനിയിൽ നടന്ന സമാപന ചടങ്ങിൽ ദോഫാർ യൂത്ത് അന്റ് സ്‌പോട്സ് ഡയറക്ടർ അലി അൽ ബാഖി മുഖ്യാതിഥിയായിരുന്നു. ഫാസ് ചെയർമാൻ ജംഷാദ് അലി അധ്യക്ഷത വഹിച്ചു. കോൺസുലാർ ഏജന്റ് ഡോ: കെ.സനാതനൻ, ആദിൽ, സഹല, നീന ജംഷാദ്, ഹാഷിം, ഷാജഹാൻ തുടങ്ങിയവർ സമ്മാന വിതരണം നടത്തി. സുബൈർ, നബാൻ, ഫവാസ്, ദേവിക, ദിവ്യ, ഷബീർ കാദർ, ഷമീർ, രാഹുൽ, നിഷാദ് എന്നിവർ ടൂർണമെന്റിന് നേത്യത്വം നൽകി.