< Back
Oman

Oman
ഒമാനിലെ സീബിൽ തീപിടിത്തം; മലയാളിയുടേതുൾപ്പെടെ എട്ട് കടകൾ കത്തി നശിച്ചു
|31 May 2022 1:06 AM IST
12 മണിക്ക് സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങൾ വളരെ സാഹസപ്പെട്ട് രാത്രി വൈകിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്
ഒമാനിലെ സീബിൽ ഉണ്ടായ തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള എട്ട് പേരുടെ കടകൾ കത്തി നശിച്ചു. സീബ് ഖാബൂസ് മസ്ജിദിന് സമീപത്തുള്ള ബിൽഡിങ്ങിൽ ഇന്ന് 11.30 ഓടെയാണ് സഭവം. ഇവിടെയുണ്ടായിരുന്ന ഫർണീച്ചർ കടക്കാണ് ആദ്യം തിപിടിച്ചത്.
പിന്നീടാണ് കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി കൊയപ്പത്തൊടി അബ്ദുസമദടക്കമുള്ളവരുടെ കടയിലേക്ക് തീ പടരുന്നത്. ഇദ്ദേഹത്തിന്റെ ബിൽഡിങ് മെറ്റീരിയൽസും ഇലക്ട്രിക്ക് ഉൽപന്നങ്ങളും വിൽക്കുന്ന കട പൂർണമായും കത്തി നശിച്ചു. ഒരു ലക്ഷം റിയാലിൻറെ നഷ്ടമാണ് സംഭവിച്ചതെന്ന് അബ്ദുസമദ് പറഞ്ഞു. 12 മണിക്ക് സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങൾ വളരെ സാഹസപ്പെട്ട് രാത്രി വൈകിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.