< Back
Oman

Oman
കനത്ത മഴ: ഒമാനിലെ വാദി തനൂഫിൽ ഹൈക്കിംഗ് ഗ്രൂപ്പിലെ അഞ്ചുപേർ ഒഴുകിപ്പോയി
|24 Aug 2024 11:40 AM IST
നാലുപേർ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
മസ്‌കത്ത്: കനത്ത മഴയെ തുടർന്ന് ഒമാനിലെ നിസ്‌വ വിലായത്തിലെ വാദി തനൂഫിൽ അഞ്ച് പേർ ഒഴുകിപ്പോയി. 16 പേരടങ്ങിയ മൾട്ടിനാഷണൽ മൗണ്ടൻ ഹൈക്കിംഗ് ഗ്രൂപ്പിലെ അഞ്ചുപേരാണ് പ്രളയത്തിൽപ്പെട്ടത്. സംഭവത്തിൽ ഒരു ഒമാനി പൗരനും ഇതര അറബ് രാജ്യങ്ങളിൽനിന്നുള്ള മൂന്നുപേരും മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.
റോയൽ ഒമാൻ പൊലീസാണ് എക്‌സിലൂടെ വിവരം പങ്കുവെച്ചത്. പ്രദേശത്തെ വീഡിയോ സഹിതമാണ് കുറിപ്പ്. സംഭവത്തിൽപ്പെട്ടവരെ പൊലീസ് വിമാനത്തിൽ നിസ്‌വ റഫറൻസ് ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.