< Back
Oman
ഫ്ലെക്സിബ്ൾ വര്‍ക്കിങ് സിസ്റ്റം; ഒമാനിൽ മന്ത്രാലയങ്ങൾ ജോലി സമയം പുഃനക്രമീകരിച്ച് തുടങ്ങി
Oman

'ഫ്ലെക്സിബ്ൾ വര്‍ക്കിങ് സിസ്റ്റം'; ഒമാനിൽ മന്ത്രാലയങ്ങൾ ജോലി സമയം പുഃനക്രമീകരിച്ച് തുടങ്ങി

Web Desk
|
18 May 2022 11:03 PM IST

ഒമാനിൽ സർക്കാർ-പൊതുമേഖലയിൽ നടപ്പാക്കിയ ഫ്ലക്സിബ്ൾ വര്‍ക്കിങ് സിസ്റ്റത്തിന് അനുസരിച്ച് വിവിധ മന്ത്രാലയങ്ങൾ തങ്ങളുടെ ജോലി സമയം പുഃനക്രമീകരിച്ച് തുടങ്ങി.

ഒമാനിൽ സർക്കാർ-പൊതുമേഖലയിൽ നടപ്പാക്കിയ ഫ്ലക്സിബ്ൾ വര്‍ക്കിങ് സിസ്റ്റത്തിന് അനുസരിച്ച് വിവിധ മന്ത്രാലയങ്ങൾ തങ്ങളുടെ ജോലി സമയം പുഃനക്രമീകരിച്ച് തുടങ്ങി. എല്ലാ സർവീസ് ഡെലിവറി ഔട്ട്‌ലെറ്റുകളും രാവിലെ 7.30 മുതൽ വൈകിട്ട് മൂന്നുവരെ ഉപഭോക്താക്കളെ സ്വീകരിക്കുന്നതിനും സേവിക്കുന്നതിനും ആണ് സജ്ജമാക്കിയിട്ടുള്ളത്.

ഒമാനിൽ സർക്കാർ-പൊതുമേഖലയിൽ ഓൺലൈൻ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമായിരിക്കും. ഭവന, നഗരാസൂത്രണ മന്ത്രാലയത്തിൽ രാവിലെ എട്ട് മുതൽ ഉച്ചക്ക്മൂന്നുവരെയാണ് പുതിയ സമയക്രമം ഏർപ്പെടുത്തിയിരിക്കുന്നത്. വിൽപനക്കും വാങ്ങലിനുമുള്ള നിയമനടപടികളുടെ ഇടപാടുകൾ ക്ലിയർ ചെയ്യുന്നതിനായി മസ്കത്ത് ഗവർണറേറ്റിൽ കോൾ സെന്‍റർ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്.

രാവിലെ എട്ട്മുതൽ വൈകുന്നേരം ആറുവരെയായിരിക്കും ഇതിന്‍റെ പ്രവർത്തന സമയം. എന്നാൽ മന്ത്രാലയ ഓഫീസിൽ ആവശ്യമായ ഇടപാടുകൾ ക്ലിയർ ചെയ്യാൻ രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ടുവരെ ജീവനക്കാർ ലഭ്യമായിരിക്കും. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയ ആസ്ഥാനത്തും അതിന്‍റെ ഡയറക്ടറേറ്റുകളിലും വിവിധ ഗവർണറേറ്റുകളിലുടനീളമുള്ള അനുബന്ധ വകുപ്പുകളിലും പ്രവർത്തന സമയം വൈകിട്ട് 4.30വരെ ആയിരിക്കും. പരിസ്ഥിതി അതോറിറ്റിയിലെ സേവനങ്ങൾ വൈകിട്ട് മൂന്നുമണിവരെ ലഭ്യമായിരിക്കും. സർക്കാർ-പൊതുമേഖലയിലെ ജോലി സംവിധാനം സുഗമമാക്കുന്നതിന്‍റെ ഭാഗമായാണ് ഒമാൻ തൊഴിൽ മന്ത്രാലയം മേയ് 15മുതൽ ഫ്ലക്സിബ്ൾ വര്‍ക്കിങ് സിസ്റ്റം നടപ്പാക്കിയത്.

Similar Posts