< Back
Oman
മുൻ ഒ.ഐ.സി.സി സലാല പ്രസിഡന്റ്‌ സന്തോഷ്‌ കുമാർ അനുസ്‌മരണം സംഘടിപ്പിച്ചു
Oman

മുൻ ഒ.ഐ.സി.സി സലാല പ്രസിഡന്റ്‌ സന്തോഷ്‌ കുമാർ അനുസ്‌മരണം സംഘടിപ്പിച്ചു

Web Desk
|
11 Jan 2026 11:26 PM IST

സലാല: ഇൻകാസ്‌ സലാലയുടെ ആഭിമുഖ്യത്തിൽ ദീർഘകാലം ഒ.ഐ.സി.സി സലാല റീജിയണൽ പ്രസിഡന്റായിരുന്ന സന്തോഷ്‌ കുമാർ അനുസ്‌മരണം സംഘടിപ്പിച്ചു. ചരമ വാർഷിക ദിനത്തിൽ ഇൻകാസ്‌ ഓഫീസിൽ നടന്ന അനുസ്‌മരണ പരിപാടിയിൽ ഷിജു ജോർജ് അധ്യക്ഷത വഹിച്ചു. സലീം കൊടുങ്ങല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി. ഹരീഷ് കുമാർ, സുരേഷ്, രഘു, ലക്ഷ്മി ഷറഫുദീൻ, തുടങ്ങിയവർ സംസാരിച്ചു. നല്ലൊരു കോൺഗ്രസ്‌ പ്രവർത്തകനും , സംഘാടകനുമായിരുന്നുവെന്ന് സംസാരിച്ചവർ പറഞ്ഞു. ബാബു കുറ്റ്യാടി സ്വാഗതവും, വിജയ്‌ നന്ദിയും പറഞ്ഞു.

Related Tags :
Similar Posts