< Back
Oman
Four Asians arrested for robbing a gold shop in Seeb
Oman

മുഖംമൂടി ധരിച്ചെത്തി സീബിലെ സ്വർണക്കട കൊള്ളയടിച്ചു; നാല് ഏഷ്യക്കാർ പിടിയിൽ

Web Desk
|
20 Aug 2025 5:18 PM IST

ജീവനക്കാരെ ആക്രമിക്കുകയും 1,50,000 റിയാൽ മൂല്യമുള്ള സ്വർണാഭരണങ്ങളും പണവും മോഷ്ടിക്കുകയുമായിരുന്നു

മസ്‌കത്ത്: ഒമാനിലെ സീബ് വിലായത്തിൽ മുഖംമൂടി ധരിച്ചെത്തി സ്വർണക്കട കൊള്ളയടിച്ച സംഭവത്തിൽ നാല് ഏഷ്യക്കാർ പിടിയിലായതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ജീവനക്കാരെ ആക്രമിക്കുകയും 1,50,000 റിയാൽ മൂല്യമുള്ള സ്വർണാഭരണങ്ങളും പണവും മോഷ്ടിക്കുകയും ചെയ്തവരാണ് പിടിയിലായത്. മോഷ്ടിച്ച എല്ലാ വസ്തുക്കളും കണ്ടെടുത്തതായും പ്രതികൾക്കെതിരെ നിയമ നടപടികൾ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡും നോർത്ത് ബാത്തിന പൊലീസ് കമാൻഡും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്. സായുധ കവർച്ച കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികൾക്കെതിരെ നിയമ നടപടികൾ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Similar Posts