< Back
Oman

Oman
വൻതോതിൽ ലഹരിമരുന്ന് കടത്താൻ ശ്രമം: നാല് ഏഷ്യക്കാർ ഒമാനിൽ പിടിയിൽ
|27 Oct 2024 2:52 PM IST
18 കിലോയിലധികം ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, 3,000 ലഹരി ഗുളികകൾ എന്നിവ പിടികൂടി
വൻതോതിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച നാല് ഏഷ്യക്കാർ ഒമാനിൽ പിടിയിൽ. 18 കിലോയിലധികം ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, 3,000 സൈക്കോട്രോപിക് ഗുളികകൾ എന്നിവ പ്രതികളിൽനിന്ന് പിടികൂടി. സൗത്ത് ബാത്തിന പൊലീസിന്റെ നേതൃത്വത്തിൽ ആന്റി നാർക്കോട്ടിക് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ഡിപ്പാർട്ട്മെന്റാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് എക്‌സിൽ അറിയിച്ചു.