< Back
Oman

Oman
പ്രവാസിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടു; നാലുപേർ ഒമാനിൽ അറസ്റ്റിൽ
|14 Jun 2024 3:12 PM IST
ഏഷ്യക്കാരായ നാലുപേരാണ് സ്വന്തം നാട്ടുകാരനെ തട്ടിക്കൊണ്ടുപോയത്
മസ്‌കത്ത്: പ്രവാസിയെ തട്ടിക്കൊണ്ടുപോയി കുടുംബത്തോട് പണം ആവശ്യപ്പെട്ട സംഭവത്തിൽ നാലുപേർ ഒമാനിൽ അറസ്റ്റിൽ. ഏഷ്യക്കാരായ നാലുപേരാണ് സ്വന്തം നാട്ടുകാരനെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായത്. ദാഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡുമായി സഹകരിച്ച് നോർത്ത് ഷർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതികളെ പിടികൂടിയത്. അൽ മുദൈബിയിലെ വിലായത്തിലാണ് നടപടി.
അറസ്റ്റ് വിവരം റോയൽ ഒമാൻ പൊലീസ് എക്‌സിൽ പങ്കുവെച്ചു. പ്രതികൾക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും ആർഒപി കൂട്ടിച്ചേർത്തു.