< Back
Oman
G Gold now in Oman; Ruvi showroom opening today
Oman

ജി ഗോൾഡ് ഇനി ഒമാനിലും; റൂവി ഷോറൂം ഉദ്ഘാടനം ഇന്ന്

Web Desk
|
1 Nov 2024 3:07 PM IST

ഇന്ത്യയിലും യുഎഇയിലും വർഷങ്ങളുടെ പാരമ്പര്യമുള്ള സ്ഥാപനമാണ് ജി ഗോൾഡ് ആന്റ് ഡയമണ്ട്‌സ്

മസ്‌കത്ത്: ഇന്ത്യയിലും യുഎഇയിലും വർഷങ്ങളുടെ പാരമ്പര്യമുള്ള ജി ഗോൾഡ് ആന്റ് ഡയമണ്ട്‌സ് ഒമാനിലും ആരംഭിക്കുന്നു. ഒമാനിലെ ആദ്യ ഷോറൂം മസ്‌കത്തിലെ റൂവി ഹൈസ്ട്രീറ്റിൽ ഇന്ന് വൈകീട്ട് 4.30ന് പ്രമുഖ അവതാരകൻ രാജ് കലേഷ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

ജിസിസിയിലെ ഗ്രൂപ്പിന്റെ വിപുലീകരണാർത്ഥം ഒമാനിൽ അഞ്ച് ഷോറൂമുകളാണ് ആദ്യ ഘട്ടമെന്ന നിലയിൽ തുറക്കുന്നത്. റൂവിക്ക് പുറമെ മബേല, ഫലജ്, സലാലയിലെ ഔഖദ്, സാദ നെസ്റ്റോകളിലുമാണ് മറ്റു ഷോറൂമുകൾ ആരംഭിക്കുന്നത്.

സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ ആദ്യ ചോയ്‌സായി ജി ഗോൾഡ് മാറുന്നതിൽ സന്തോഷമുണ്ട്. സമൂഹത്തിലെ വിവിധ ശ്രേണിയിലുള്ളവരുടെ സ്വർണ സ്വപ്നത്തിനൊപ്പം നിൽക്കാൻ ഇത്രയും വർഷങ്ങൾകൊണ്ട് കഴിഞ്ഞിട്ടുണ്ടെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് റിഫ പറഞ്ഞു. അടുത്ത് തന്നെ ജിസിസിയിലെ മറ്റു രാജ്യങ്ങളിലേക്കും ജി ഗോൾഡ് വ്യാപിപ്പിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

Similar Posts