< Back
Oman
G Gold organized a business meet in Salalah
Oman

ജി ഗോൾഡ് സലാലയിൽ ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു

Web Desk
|
24 Feb 2025 12:05 PM IST

സലാലയിൽ അബൂ തഹ്‌നൂൻ എം.ഡി. ഒ. അബ്ദുൽ ഗഫൂറുമായി ചേർന്നാണ് ഔട്ട്‌ലെറ്റുകൾ ആരംഭിക്കുന്നത്

സലാല: ജി ഗോൾഡ് സലാലയിൽ ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ ഗൾഫ് ടെക് ആന്റ് ജി ഗോൾഡ് ചെയർമാൻ പി.കെ. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. സലാലയിൽ അബൂ തഹ്‌നൂൻ എം.ഡി. ഒ. അബ്ദുൽ ഗഫൂറിന്റെ പങ്കാളിത്തത്തോടെയാണ് ഔട്ട്‌ലെറ്റുകൾ ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാദ നെസ്റ്റോയിൽ ആദ്യ ബ്രാഞ്ച് വൈകാതെ ആരംഭിക്കും. തുടർന്ന് ഔഖദ് നെസ്‌റ്റോ, സലാല സെന്റർ എന്നിവിടങ്ങളിലും ഔട്ട്‌ലെറ്റുകൾ ആരംഭിക്കാൻ പദ്ധതിയുള്ളതായി ഇരുവരും പറഞ്ഞു.

ഡയറക്ടർ അസ്‌ലം ജി. ഗോൾഡിന്റെ സ്‌കീമുകൾ വിശദീകരിച്ചു. വിവിധ സംഘടന നേതാക്കളും പൗരപ്രമുഖരുമായ സി.പി. ഹാരിസ്, നാസർ പെരിങ്ങത്തൂർ, കെ. ഷൗക്കത്തലി, പവിത്രൻ കാരായി, ഡോ. അബൂബക്കർ സിദ്ദീഖ്, റഷീദ് കൽപറ്റ, റസൽ മുഹമ്മദ്, ആർ.കെ. അഹമ്മദ്, ഷാഹിദ കലാം, കെ.പി.സി.സി അംഗം ചന്ദ്രൻ തില്ലങ്കേരി, സാദിഖ് ഉളിയിൽ എന്നിവർ സംസാരിച്ചു.

പ്രത്യേക ക്ഷണിതാക്കളായ നൂറുകണക്കിനാളുകൾ പരിപാടിയിൽ സംബന്ധിച്ചു. ഗൾഫ് ടെക് ജനറൽ മാനേജർ മുഹമ്മദ് സാദിഖ് പരിപാടി നിയന്ത്രിച്ചു. പി.എം. ഫൈസൽ നന്ദി പറഞ്ഞു. അതിഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Similar Posts