< Back
Oman
മസ്‌കത്ത്-കൊച്ചി റൂട്ടിൽ ഗോ ഫസ്റ്റ് വിമാന സർവീസ് തുടങ്ങി: ആഴ്ച്ചയിൽ രണ്ടു സർവീസുകൾ
Oman

മസ്‌കത്ത്-കൊച്ചി റൂട്ടിൽ ഗോ ഫസ്റ്റ് വിമാന സർവീസ് തുടങ്ങി: ആഴ്ച്ചയിൽ രണ്ടു സർവീസുകൾ

Web Desk
|
6 Jun 2022 11:40 PM IST

മസ്‌കത്തിൽ നിന്ന് കണ്ണൂർ, മുംബൈ, സെക്ടറുകളിൽ ഗോ ഫസ്റ്റ് നിലവിൽ സർവിസ് നടത്തുന്നുണ്ട്.

മസ്‌കത്ത് - കൊച്ചി റൂട്ടിൽ ഇന്ത്യൻ ബജറ്റ് വിമാന കമ്പനിയായ ഗോ ഫസ്റ്റ് സർവിസ് തുടങ്ങി. മസ്‌കത്തിനും കൊച്ചിക്കും ഇടയിൽ ആഴ്ചയിൽ രണ്ട് സർവിസുകളായിരിക്കം ഗോഫസ്റ്റ് നടത്തുകയെന്ന് ഒമാൻ എയർപോർട്ട്സ് കമ്പനി അധികൃതർ അറിയിച്ചു. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാത്രി ഒമ്പത് മണിക്ക് കൊച്ചിയിൽനിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാത്രി 11.05ന് മസ്‌കത്തിൽ എത്തും. രാത്രി 11.50ന് മസ്‌കത്ത് നിന്ന് തിരിച്ച് പ്രാദേശിക സമയം പുലർച്ചെ അഞ്ച് മണിക്ക് കൊച്ചിയിൽ എത്തിച്ചേരും.

ആദ്യ വിമാനത്തിന് കഴിഞ്ഞ ദിവസം മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരവേൽപ് നൽകി. മസ്‌കത്തിൽ നിന്ന് കണ്ണൂർ, മുംബൈ, സെക്ടറുകളിൽ ഗോ ഫസ്റ്റ് നിലവിൽ സർവിസ് നടത്തുന്നുണ്ട്.

Similar Posts