
ഗൾഫ് മാധ്യമം ഫ്രീഡം ക്വിസ് മെഗാ വിജയിക്കുള്ള സമ്മാനം നൽകി
|ഇന്ത്യൻ സ്കൂൾ മസ്കത്ത് ഒമ്പതാം ക്ലാസ് വിദ്യാർഥി അജ്മൽ കെ. ബഷീറാണ് ഫ്രീഡം ക്വിസ് മെഗാ വിജയി
മസ്കത്ത്: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഗൾഫ് മാധ്യമം നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തിലെ മെഗാ വിജയിക്കുള്ള സമ്മാനം നൽകി. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുന്നവരിൽ നിന്നാണ് മെഗാ വിജയിയെ തിരഞ്ഞെടുത്തത്.
ഇന്ത്യൻ സ്കൂൾ മസ്കത്ത് ഒമ്പതാം ക്ലാസ് വിദ്യാർഥി അജ്മൽ കെ. ബഷീറാണ് ഗൾഫ് മാധ്യമം ഫ്രീഡം ക്വിസ് മെഗാ വിജയി. റൂവിയിലെ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്‍റെ ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ 42 ഇഞ്ച് ടി.വി ജനറൽ മാനേജർ നിക്സൺ ബേബി, മീഡിയവൺ റസിഡന്‍റ് മാനേജർ ഷക്കീൽ ഹസ്സൻ എന്നിവർ ചേർന്ന് അജ്മൽ കെ. ബഷീറിന് നൽകി.
ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ബിസിനസ് ഓപറേഷൻ മാനേജർ അൻസാർഷെന്താർ, മാർക്കറ്റിങ് മാനേജർ ഉനാസ് കെ. ഒമർ അലി, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ, ബിസിനസ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് നിഹാൽ ഷാജഹാൻ, സർക്കുലേഷൻ കോർഡിനേറ്റർ മുഹമ്മദ് നവാസ് എന്നിവർ പങ്കെടുത്തു.
ആഗസ്റ്റ് 13 മുതൽ സെപ്റ്റംബർ 11വരെ 'ഗൾഫ് മാധ്യമം' ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഓൺലൈനിലൂടെ ശരിയുത്തരം നൽകുന്നവരിൽനിന്നാണ് മെഗാ വിജയിയെ തിരഞ്ഞെടുത്തത്.