< Back
Oman
ഗൾഫ് മാധ്യമം ഹാർമോണിയസ് കേരള: ആഘോഷ പരിപാടികൾക്ക് ഇനി മണിക്കൂറുകൾ മാത്രം
Oman

ഗൾഫ് മാധ്യമം ഹാർമോണിയസ് കേരള: ആഘോഷ പരിപാടികൾക്ക് ഇനി മണിക്കൂറുകൾ മാത്രം

Web Desk
|
29 Dec 2022 11:01 PM IST

മലയാളത്തിന്‍റെ സ്വന്തം കുഞ്ചാക്കോ ബോബന്‍റെ അഭിനയ ജീവിതത്തിന്‍റെ ഇരുപത്തഞ്ചാം വാർഷികാഘോഷ കൂടിയാകും ഹാർമോണിയസ് വേദി

മസ്കത്ത്: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഹാർമോണിയസ് കേരളയുടെ മൂന്നാം പതിപ്പിന് ഇനി മണിക്കൂറുകൾ മാത്രം. കോവിഡ് കവർന്നെടുത്ത സുന്ദര നിമിഷങ്ങളെ വീണ്ടെുക്കാൻ മസ്കത്തിലെ പ്രവാസികൾ ഒത്തുചേരുന്ന സംഗീത-കലാവിരുന്ന് ആംഫി തിയേറ്ററിലാണ് നടക്കുക. അനിയത്തി പ്രാവിലൂടെ ആസ്വാദന മനസുകളിൽ ചേക്കേറിയ മലയാളത്തിന്‍റെ സ്വന്തം കുഞ്ചാക്കോ ബോബന്‍റെ അഭിനയ ജീവിതത്തിന്‍റെ ഇരുപത്തഞ്ചാം വാർഷികാഘോഷ കൂടിയാകും ഹാർമോണിയസ് വേദി. സംവിധായകൻ കമലിന്‍റെ സിനിമ പ്രയാണം 40 വർഷം പിന്നിടുകയാണ്. ചലച്ചിത്ര ലോകത്തിന് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച കമലിനുള്ള സമർപ്പണം കൂടിയാകും പരിപാടി.

ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഹാർമോണിയസ് കേരളയുടെ ആനന്ദ രാവിന് പൊലിമ പകരാൻ കലാ കേരളത്തിന്‍റെ പ്രതിഭകൾ ഷോ ഡയറക്ടർ എൻ.വി.അജിതിന്‍റെ നേതൃത്വത്തിൽ മസ്കത്തിൽ അവസാന ഘട്ട ഒരുക്കത്തിലാണ്. ആഘോഷ രാവിന് നിറം പകർന്ന് ഗായകരായ സുദീപ് കുമാർ, നിത്യ മാമ്മൻ, അക്ബർ ഖാൻ, യുംന അജിൻ, ജാസിം, ചിത്ര അരുൺ, ഗ്രാമി അവാർഡ് ജേതാവായ വയലിനിസ്റ്റ് മനോജ് ജോർജ്, നർത്തകൻ റംസാൻ, മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ , അവതാരകൻ മിഥുൻ രമേഷ് എന്നിവർ അണിനിരക്കും. പരിപാടിയുടെ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

Similar Posts