< Back
Oman
ഗൾഫ് മാധ്യമം ഇന്ത്യ@75 ഫ്രീഡം ക്വിസ്;  മെഗാ സമ്മാനം വിതരണം ചെയ്തു
Oman

ഗൾഫ് മാധ്യമം 'ഇന്ത്യ@75' ഫ്രീഡം ക്വിസ്; മെഗാ സമ്മാനം വിതരണം ചെയ്തു

Web Desk
|
10 Oct 2022 10:29 AM IST

ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഗൾഫ് മാധ്യമം നടത്തിയ 'ഇന്ത്യ@75' ഫ്രീഡം ക്വിസ് മത്സരത്തിന്റെ മെഗാ വിജയിയിക്കുള്ള സമ്മാനം വിതരണം ചെയ്തു. ആഗസ്റ്റ് 10 മുതൽ സെപ്റ്റംബർ എട്ടുവരെ ഗൾഫ് മാധ്യമം ദിനപത്രത്തിലൂടെയും വെബ്‌സൈറ്റ് വഴിയും നടന്ന ക്വിസ് മത്സരത്തിൽ ആയിരകണക്കിന് പേരാണ് പങ്കെടുത്തത്.

വിജയിയായ ഒമാനിലെ മബേല ഇന്ത്യൻ സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി ആബേൽ ബാബുവിന് ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച് നൽകിയ 40 ഇഞ്ച് ടി.വി ജനറൽ മാനേജർ നിക്‌സൺ ബേബിയാണ് സമ്മാനിച്ചത്. എറണാകുളം മുളംതുരുത്തി സ്വദേശി ബാബു വർക്കിയുടെയും ലിജി വർഗീസിൻറെയും മകനാണ് ആബേൽ ബാബു.

അൽഖുവൈർ ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ചിൽ നടന്ന ചടങ്ങിൽ ബിസിനസ് ഓപറേഷൻ മാനേജർ അൻസാർഷെന്താർ, മാർക്കറ്റിങ് മാനേജർ ഉനാസ് കെ ഒമർ അലി, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദീൻ, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് നിഹാൽ ഷാജഹാൻ എന്നിവർ പങ്കെടുത്തു. ക്വിസ് മത്സരത്തിന് വായനക്കാരിൽനിന്ന് ആവേശകരമായ പ്രതികരണമായിരുന്നു ലഭിച്ചത്. ആയിരക്കണക്കിന് എൻട്രികളാണ് ദിവസവും ലഭിച്ചിരുന്നത്. നദ ഹാപ്പിനസ് മുഖ്യ പ്രായോജകരാകുന്ന പരിപാടിയിൽ ജോയ് ആലുക്കാസ് എക്‌സ്‌ചേഞ്ച്, നെസ്റ്റോ ഹൈപർ മാർക്കറ്റ്, യുനൈറ്റഡ് കാർഗോ, ജീപാസ്, റോയൽഫോർഡ്, ബിസ്മി എന്നിവരും പങ്കാളികളായിരുന്നു.

Similar Posts