< Back
Oman
ഗള്‍ഫ് മാധ്യമം റമദാന്‍ ക്വിസ്; മെഗാ സമ്മാനം കൈമാറി
Oman

ഗള്‍ഫ് മാധ്യമം റമദാന്‍ ക്വിസ്; മെഗാ സമ്മാനം കൈമാറി

Web Desk
|
27 May 2022 11:41 AM IST

ഗള്‍ഫ് മാധ്യമം ഒമാനിലെ വായനക്കാര്‍ക്കായി സംഘടിപ്പിച്ച റമദാന്‍ ക്വിസ് മത്സരത്തിലെ വിജയിക്കുള്ള മെഗാ സമ്മാനം കൈമാറി. പ്രമുഖ ഭക്ഷ്യോത്പന്ന കമ്പനിയായ നൂര്‍ ഗസലുമായി ചേര്‍ന്നാണ് റമദാന്‍ ക്വിസ് മത്സരം സംഘടിപ്പിച്ചത്.

നൂര്‍ ഗസല്‍ സീനിയര്‍ സെയില്‍സ് മാനേജര്‍ ഫസലു റഹ്മാന്‍, ഗള്‍ഫ് മാധ്യമം ഒമാന്‍ റസിഡന്റ് മാനേജര്‍ ഷക്കീല്‍ ഹസ്സന്‍ എന്നിവര്‍ ചേര്‍ന്നാണ് മെഗാ സമ്മാനമായ സാംസങ് 43 ഇഞ്ച് യു.എച്ച്.ഡി ടെലിവിഷന്‍ മുഹമ്മദ് ഷമീലീന് കൈമാറിയത്. റമദാന്‍ ഒന്ന് മുതല്‍ 30 വരെ ഗള്‍ഫ് മാധ്യമം പത്രം, മാധ്യമം വെബ്‌സൈറ്റ്, സമൂഹ മാധ്യമ പേജുകളില്‍ ദിനേന ഓരോ ചോദ്യം വീതം പ്രസിദ്ധീകരിച്ചിരുന്നു. മത്സരത്തില്‍ പങ്കെടുത്തവരില്‍ ശരിയുത്തരം അയച്ചവരില്‍നിന്നും ദിനേന ഓരോ വിജയികളെ വീതം തെരഞ്ഞെടുത്തിരുന്നു.

30 വിജയികള്‍ക്ക് നൂര്‍ ഗസല്‍ ഫുഡ്സിന്റെ ഗിഫ്റ്റ് ഹാമ്പര്‍ സമ്മാനമായി നല്‍കി. നൂര്‍ ഗസല്‍ സെയില്‍സ് മാനജേര്‍ അസീം, മാധ്യമം മാര്‍ക്കറ്റിങ് മാനേജര്‍ ഷൈജു സലാഹുദ്ദീന്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് നിഹാല്‍ ഷാജഹാന്‍, സര്‍ക്കുലേഷന്‍ കോഡിനേറ്റര്‍ മുഹമ്മദ് നവാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Similar Posts