< Back
Oman
Gulftech Group holds annual meeting in Salalah
Oman

ഗൾഫ്‌ടെക്‌ ഗ്രൂപ്പ് സലാലയിൽ വാർഷിക സംഗമം സംഘടിപ്പിച്ചു

Web Desk
|
15 Feb 2026 2:22 PM IST

ചടങ്ങിൽ ഗൾഫ്‌ ടെക്കിന്റെ വെബ്‌ സൈറ്റ്‌ ലോഞ്ച് ചെയ്തു

സലാല: ഒമാനിലെ മുൻ നിര ബിൽഡിങ് മെറ്റീരിയൽസ് & ഇലക്ട്രിക്കൽസ്‌ സ്ഥാപനമായ ഗൾഫ്‌ടെക്‌ ഗ്രൂപ്പ്‌ സലാലയിൽ വാർഷിക സംഗമം സംഘടിപ്പിച്ചു. മാനേജ്‌മെന്റും ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഒത്തു ചേർന്ന സംഗമത്തിൽ ചെയർമാൻ പി.കെ അബ്‌ദു റസാഖ്‌ അധ്യക്ഷത വഹിച്ചു. ഹംദാൻ പ്ലാസയിൽ നടന്ന പരിപാടി ശൈഖ്‌ മുഹമ്മദ്‌ അഹമ്മദ്‌ സൈദ്‌ അൽ സന അൽ മുഷൈക്കി ഉദ്‌ഘാടനം ചെയ്തു. സാലം മുഹമ്മദ്‌ മുബാറക്‌ കൂഫാൻ, അഹമ്മദ്‌ മുഹമ്മദ്‌ അഹമ്മദ്‌ അൽ സന അൽ മുഷൈക്കി, മുഹ്‌സിൻ സൈദ്‌ അവാദ്‌ ഫാളിൽ, മുസല്ലം അഹമ്മദ് മുബാറക് അൽ ഷഹ് രി എന്നിവരും സംബന്ധിച്ചു.

മാനേജിങ് ഡയറക്ടർ ഇ.എം അബ്‌ദു റാസിഖ്‌, ജനറൽ മാനേജർ കെ.മുഹമ്മദ്‌ സാദിഖ്‌ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ​ഗ്രൂപ്പ് ചെയർമാൻ ചടങ്ങിൽ ഗൾഫ്‌ ടെക്കിന്റെ വെബ്‌ സൈറ്റ്‌ ലോഞ്ചിങും ​നിർവഹിച്ചു. വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച ടീമുകൾക്ക്‌ ചടങ്ങിൽ ഉപഹാരം നൽകി. മാനേജർമാരായ ശിഹാബ്‌, യൂസുഫ്‌, ജംഷീർ, ജാബിർ,ഷഫീക്ക് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കമ്പനിയിലെ സീനിയർ സ്റ്റാഫുകൾക്കുള്ള മൊമന്റൊ ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ പി.കെ ഉമ്മർ, മുസ്തഫ പി.കെ, താഹിർ കരിപ്പാൽ, അജിനാസ്‌ പി.കെ, മുഹമ്മദ്‌ ഫെയിസ്‌, അൻസാർ.വി( മസ്കത്ത് ഡിവിഷൻ) എന്നിവർ നേതൃത്വം നൽകി. വോയിസ്‌ ഓഫ്‌ സലാലയുടെ നേത്യത്വത്തിൽ സംഗീതനിശയും നടന്നു. നൂറു കണക്കിനാളുകളാണ് പരിപാടിയിൽ പങ്കെടുത്തത്.

Similar Posts