< Back
Oman
ബ്രസീലിലെ മുൻനിര ഇരുമ്പയിര് ഉൽപാദകരുമായി കരാർ ഒപ്പുവച്ച് ഹഫീത് റെയിൽ
Oman

ബ്രസീലിലെ മുൻനിര ഇരുമ്പയിര് ഉൽപാദകരുമായി കരാർ ഒപ്പുവച്ച് ഹഫീത് റെയിൽ

Web Desk
|
30 May 2025 12:19 AM IST

റെയിൽ ശൃംഖല ഉപയോഗപ്പെടുത്തി ചരക്ക് സംവിധാനം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സഹകരണമാണ് കരാർ

മസ്‌കത്ത്: ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുടെ ഡെവലപ്പറായ ഹഫീത് റെയിൽ, ബ്രസീലിലെ മുൻനിര ഇരുമ്പയിര് ഉൽപാദകരുമായി കരാർ ഒപ്പുവച്ചു. റെയിൽ ശൃംഖല ഉപയോഗപ്പെടുത്തി ചരക്ക് സംവിധാനം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള തന്ത്രപരമായ സഹകരണമാണ് കരാർ. ഈ സംരംഭം ലോജിസ്റ്റിക് പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും ഇരു രാജ്യങ്ങളിലെയും ഇരുമ്പ്, ഉരുക്ക് വ്യവസായത്തെ പിന്തുണക്കുകയും ചെയ്യും. വിശ്വസനീയവും കാര്യക്ഷമവുമായ ഗതാഗത ശൃംഖല വികസിപ്പിക്കുക എന്നതും ഈ സഹകരണത്തിന്റെ ലക്ഷ്യമാണ്. സുഹാർ തുറമുഖത്തിന്റെ, ഇരുമ്പയിര് ഇറക്കുമതി ചെയ്യുന്നതിലും സംസ്‌കരിക്കുന്നതിലും നിർണായക പങ്കും പ്രയോജനപ്പെടുത്തും. ഉയർന്ന നിലവാരമുള്ള ഇരുമ്പയിര് ഉൽപാദനത്തിൽ ഇറ്റാമിനാസ് വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. നിലവിലെ വാർഷിക ഉൽപാദന ശേഷി 6.5 ദശലക്ഷം ടൺ ആണ് ബ്രസീലിലെ സുഡെറ്റ് തുറമുഖം വഴി ഉൽപാദനത്തിന്റെ ഒരു പ്രധാന ഭാഗം മിഡിൽ ഈസ്റ്റിലേക്ക് കയറ്റുമതി ചെയ്യാൻ കമ്പനി ഉദ്ദേശിക്കുന്നു.

അതേസമയം, ഒമാനിലെ സുഹാറിനെയും യു.എ.ഇയിലെ അബൂദബിയെയും ബന്ധിപ്പിക്കുന്ന ഹഫീത്ത് റെയിലിന്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. റെയിൽവേ ട്രാക്കുകൾ സ്ഥാപിക്കുന്നതിന് മണ്ണുമാന്തി യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഒമാന്റെ ഭാഗത്തെ നിർമാണ പ്രവൃത്തികൾക്ക് ഫെബ്രുവരിയിലാണ് തുടക്കമായത്.

Related Tags :
Similar Posts