< Back
Oman
സലാല ഇന്ത്യൻ സ്കൂളിൽ ഹാപ്പിനെസ് ആന്റ് വെൽനെസ് ഡിപ്പാർട്ട്മെന്റ് ഉദ്ഘാടനം ചെയ്തു
Oman

സലാല ഇന്ത്യൻ സ്കൂളിൽ ഹാപ്പിനെസ് ആന്റ് വെൽനെസ് ഡിപ്പാർട്ട്മെന്റ് ഉദ്ഘാടനം ചെയ്തു

Web Desk
|
26 Aug 2024 9:44 PM IST

സലാല: വിദ്യാർഥികളുടെ മാനസികവും വൈകാരികവുമായ സന്തോഷം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സലാല ഇന്ത്യൻ സ്‌കൂളിൽ ഹാപ്പിനെസ് ആന്റ് വെൽനസ് ഡിപ്പാർട്ട്‌മെന്റ് പ്രവർത്തനമാരംഭിച്ചു .സ്വാതന്ത്രദിനത്തിൽ ഇന്ത്യൻ സ്‌കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഡോ:അബൂബക്കർ സിദ്ദീഖാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. പ്രിൻസിപ്പൽ ദീപക് പഠാങ്കറും മറ്റു സ്‌കൂൾ മാനേജിംഗ് കമ്മിറ്റിയംഗങ്ങളും സംബന്ധിച്ചു. എസ്.എം.സി കൺവീനർ മുഹമ്മദ് യൂസുഫിന്റെയും ജാബിർ ഷരീഫിന്റെയും നേത്യത്വത്തിലാണ് ഡിപ്പാർമെന്റ് രൂപപ്പെടുത്തിയെടുത്തത്.

കൗൺസിലിംഗ് ,മനശാസ്ത്ര ക്ലാസുകൾ, ,കരിയർ ഗൈഡൻസ്, രക്ഷാകർത്താക്കൾക്കുള്ള ബോധവത്കരണം തുടങ്ങിയ വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് ഡിപ്പാർട്ട്‌മെന്റ് നേത്യത്വം നൽകും. ഇതിനായി അഞ്ചംഗ വിദഗ്ധ ടീമിനെ നിയമിച്ചിട്ടുണ്ട്. ക്ലിനിക്കൽ സൈക്കോളജിയിൽ പി.ജി നേടിയ അബ്ദുൽ ലത്തീഫ് , ക്ലിനിക്കൽ സൈക്കോളജിയിൽ എം.എസ്.സി നേടിയ മേഖശ്രീ നായർ മറ്റു വിദഗ്ധരായ നിദ ഹസൻ, അദബിയ, സ്വേത .ഡി. എന്നിവരടങ്ങിയ ടീമാണ് ഡിപ്പർട്ട്‌മെന്റിനെ നയിക്കുകയെന്ന് സ്‌കൂൾ അധിക്യതർ അറിയിച്ചു.

Similar Posts