< Back
Oman
ഹാർമോണിയസ് കേരള; ചേംബർ ഓഫ് കൊമേഴ്സ്   ആൻഡ് ഇൻഡസ്ട്രി ചെയർമാൻ മുഖ്യാതിഥിയാകും
Oman

ഹാർമോണിയസ് കേരള; ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ മുഖ്യാതിഥിയാകും

Web Desk
|
23 Dec 2022 11:44 AM IST

ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന 'ഹാർമോണിയസ് കേരള'യുടെ മൂന്നാംപതിപ്പിൽ ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് മുഖ്യാതിഥിയായി പങ്കെുടുക്കും.

പരിപാടിയുടെ പ്രചാരണ പോസ്റ്റർ മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ധീൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസിന് കൈമാറി. ബോർഡ് ഓഫ് ഡയരക്ടറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദേശ പ്രതിനിധി അബ്ദുൽ ലത്തീഫ് ഉപ്പള, ഹാർമോണിയസ് കേരള കോ കൺവീനർ പി.എം ഷൗക്കത്തിലി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഡിസംബർ 30ന് മസ്‌കത്ത് ആംഫി തിയറ്ററിലാണ് 'ഹാർമോണിയസ് കേരളയുടെ മൂന്നാം പതിപ്പ് നടക്കുന്നത്.

Similar Posts