< Back
Oman
ആരോഗ്യ-സുരക്ഷാ ലംഘനം: സലാലയിലെ 43 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി
Oman

ആരോഗ്യ-സുരക്ഷാ ലംഘനം: സലാലയിലെ 43 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Web Desk
|
6 Aug 2025 8:34 PM IST

പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി

ദോഫാർ: ഖരീഫ് സീസൺ ആരംഭിച്ചതോടെ ഒമാനിലെ സലാലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിട്ടുണ്ട്. സീസൺ കണക്കിലെടുത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ദോഫാർ മുൻസിപ്പാലിറ്റി പരിശോധന കർശനമാക്കി. ആരോഗ്യ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 43 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ അധികൃതർ നിർദേശം നൽകി.

പൗരന്മാരുടെയും വിനോദസഞ്ചാരികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടി. മാർക്കറ്റുകൾ, റസ്റ്റോറന്റുകൾ, കഫേകൾ, അറവുശാലകൾ, പരമ്പരാഗത അടുക്കളകൾ, ലൈസൻസില്ലാത്ത പ്രവർത്തനങ്ങൾ നടക്കുന്ന റെസിഡൻഷ്യൽ ഏരിയകൾ എന്നിവിടങ്ങളിലെല്ലാം ആരോഗ്യ വകുപ്പ് പരിശോധന നടത്തി.

പരിശോധനയിൽ വൃത്തിയില്ലാത്തതും, ചട്ടങ്ങൾ ലംഘിച്ചുള്ള ഭക്ഷണ സംഭരണം ഉൾപ്പെടെയുള്ള വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി. ആരോഗ്യ ലംഘനങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ ടോൾ ഫ്രീ നമ്പറായ 1771 വഴിയോ മറ്റ് ഔദ്യോഗിക മാർഗങ്ങൾ വഴിയോ അറിയിക്കാമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Similar Posts