Oman
heart attack; A resident of Payyoli, who was undergoing treatment, died in Salalah
Oman

ഹ്യദയാഘാതം; ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി സലാലയിൽ നിര്യാതനായി

Web Desk
|
8 Dec 2023 9:15 PM IST

പയ്യോളി തേലാരി വീട്ടിൽ സുരേന്ദ്രനാണ് മരിച്ചത്

സലാല: കോഴിക്കോട് പയ്യോളി തേലാരി വീട്ടിൽ സുരേന്ദ്രൻ (54) സലാലയിൽ നിര്യാതനായി. ഹ്യദയാഘാതം മൂലം ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആഞ്ചിയോപ്ലാസ്റ്ററി ചെയ്തിരുന്നു. ആശുപത്രിയിൽ വെച്ച് വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും ഹ്യദായാഘാതം ഉണ്ടാവുകയും മരണപ്പെടുകയുമായിരുന്നു.

ഇദ്ദേഹത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ലോക കേരള സഭ അംഗങ്ങളായ പവിത്രൻ കാരായി ഹേമ ഗംഗാധരൻ എന്നിവരുടെ നേത്യത്വത്തിൽ നടപടികൾ പുരോഗമിക്കെയാണ് മരണം. ഭാര്യ-ഷാനി, മൂന്നര വയസ്സുള്ള ഏക മകനാണുള്ളത്. ദീർഘകാലം വാലി ഓഫീസിൽ ജോലി ചെയ്തിരുന്നു. മ്യതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കൈരളി ഭാരവാഹികൾ അറിയിച്ചു.

Similar Posts