< Back
Oman
ഹൃദയാഘാതം: ആലപ്പുഴ സ്വദേശി ഒമാനിൽ നിര്യാതനായി
Oman

ഹൃദയാഘാതം: ആലപ്പുഴ സ്വദേശി ഒമാനിൽ നിര്യാതനായി

Web Desk
|
20 April 2025 3:27 PM IST

മാവേലിക്കര കുരുതിക്കാട് സ്വദേശി ഗോപകുമാറാണ് മരിച്ചത്

മസ്‌കത്ത്: ആലപ്പുഴ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. മത്ര അറേബ്യൻ ടെക്‌സ്‌റ്റൈൽസിൽ ജോലി ചെയ്യുന്ന മാവേലിക്കര കുരുതിക്കാട് സ്വദേശി ഗോപകുമാർ (55) ആണ് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അർധരാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ദീർഘകാലമായി മത്രയിൽ പ്രാവസ ജീവിതം നയിച്ചു വരുന്നു. നേരത്തെ ഇന്ത്യൻ സ്‌കൂൾ ബസ് ഡ്രൈവറായും പ്രവർത്തിച്ചിരുന്നു. പിതാവ്: ഭാസ്‌കരൻ നായർ.മാതാവ്: സരസ്വതി അമ്മ. ഭാര്യ: ശീലാകുമാരി

Similar Posts