< Back
Oman

Oman
ഹൃദയാഘാതം: കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു
|7 March 2023 1:31 AM IST
കൊട്ടാരക്കര കുളക്കട കിഴക്ക് ജാസ് ഭവനില്‍ സുജിത് ജോസഫ് ആണ് മരിച്ചത്
ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ഒമാനിൽ മരിച്ചു. കൊട്ടാരക്കര കുളക്കട കിഴക്ക് ജാസ് ഭവനില്‍ സുജിത് ജോസഫ് ആണ് മരിച്ചത്. മസ്‌കത്തിലെ അല്‍ ഖലീലി യുനൈറ്റഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.
സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.